നിങ്ങള്‍ ആലോച്ചിടുണ്ടോ ഇങ്ങനെ ഒരു കാര്യം?

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച മംഗലാപുരം വിമാനാപകടം ആരും മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു. അതിന്റെ പേരില്‍ വിമാനം പറത്തിയ ക്യാപ്റ്റനെ പഴി ചാരാന്‍ എളുപ്പമാണ്. സ്വന്തം നിലപാട് വിശദമാക്കാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ. അല്ലെങ്കില്‍ വിമാനം വേണ്ടപോലെ പരിപാലിച്ചില്ലെന്ന് വിമാനക്കമ്പനിയേയും പഴിചാരുന്നവരുണ്ട്. റണ്‍‌വേയെ പറ്റി കുറ്റം പറയുന്നവര്‍ വേറെ. എന്നിരുന്നാലും കാര്യങ്ങള്‍ ഒന്നു കൂടി വിശദമായി നമുക്കൊന്നു പരിശോധിച്ചു നോക്കാം. ആരോപണ വിധേയമായ ഓരോ ഘടകങ്ങളും നമുക്കൊന്നൊന്നായി പരിശോധിക്കാം. 


1) 2008 ജനുവരി 15 നാണ് പ്രസ്തുത വിമാനം എയര്‍ ഇന്ത്യ പറത്തി തുടങ്ങിയതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. അപകടം നടന്നതിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പ്. കൂടാതെ എയര്‍ ട്രാഫിക്കുമായി നടന്ന ആശയവിനിമയങ്ങളിലൊന്നും തന്നെ വിമാനത്തിന്റെ പ്രതികൂലമായ പ്രവര്‍ത്തന ക്ഷമതയെ പ്രതിപാദിച്ചിട്ടുമില്ല. അതിനാല്‍ തന്നെ, അതിന്റെ സാങ്കേതിക ഘടകങ്ങള്‍ അത്യന്തം മോശമായിരുന്നുവെന്ന് പ്രതീക്ഷിക്കാവതല്ല. 


2) പ്രതിദിനം 32ഓളം ആഭ്യന്തര അന്താരഷ്ട്ര വിമാനങ്ങള്‍ ആ വിമാനത്താവളത്തില്‍ വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ വിമാനത്താവളത്തിലെ റണ്‍‌വേ വിമാനങ്ങള്‍ക്കിറങ്ങാന്‍ പര്യാപ്തമായിരുന്നില്ലെന്നോ സുരക്ഷിതമായിരുന്നില്ലെന്നോ പറയാനും പറ്റില്ല. കൂടാതെ ആറ് കിലോമീറ്ററിലധികം വ്യക്തമായ കാഴ്ച ലഭിച്ചിരുന്ന സുന്ദരമായ കാലാവസ്ഥയായിരുന്നു വിമാന ഇറങ്ങുന്ന സമയം. 


3) അടുത്തതായി, വിമാനം പറത്തിയ ക്യാപ്റ്റന്‍ ഗ്ലൂസിയ 10,200 മണിക്കൂറോളം വിമാനം പറത്തി പരിചയമുള്ളതും, ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്റ്ററേറ്റ് സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിനുടമയും, 19ഓളം തവണ ഇതേ മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കിയും അവിടെനിന്ന് പറത്തിയും പരിചയമുള്ളതുമായ ആളാണ്. കൂടാതെ ജെറ്റ് എയര്‍വേയ്സിലെ പരിചയസമ്പത്തുമായി 2009 ഏപ്രിലില്‍ എയര്‍ ഇന്ത്യയിലെത്തിയ കോപൈലറ്റ് ക്യാപ്റ്റന്‍ അഹ്‌ലുവാലിയയാവട്ടെ, 3500ഓളം മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ടെന്നു മാത്രമല്ല, 66 തവണ ഇതേ മംഗലാപുരം എയര്‍ പോര്‍ട്ടില്‍ വിമാനമിറക്കിയും പറത്തിയും പരിചയവുമുണ്ട്. ഏതെങ്കിലും തരത്തില്‍ ക്യാപ്റ്റനു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ കോപൈലറ്റിനു തിരുത്താവുന്നതായിരുന്നു. രണ്ടുപേര്‍ക്കും തെറ്റ് പറ്റണമെങ്കില്‍ പൊതുവായ എതോ ഒരു ഘടകത്തിലെ ഗുരുതരമായ, എന്നാല്‍ പ്രത്യക്ഷത്തില്‍ വ്യക്തമാവാത്ത, എന്തോ തകരാറായിരിക്കും കാരണം എന്ന് അനുമാനിക്കാവുന്നതാണ്. എന്നാല്‍ എയര്‍ ട്രാ‍ഫിക്ക് കണ്ട്രോളിന് കമാണ്ടറില്‍ നിന്നും വിമാനത്തിലെ ഏതെങ്കിലും സംവിധാനം പ്രവര്‍ത്തനക്ഷമമല്ല എന്ന റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ല താനും. ഇക്കാര്യം പ്രസ്തുത അനുമാനത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു. 

4) എണ്ണായിരത്തഞ്ഞൂറ് അടി നീളമുള്ള റണ്‍‌വേയുടെ ആദ്യ ആയിരം അടിക്കുള്ളിലായി വിമാനം നിലം തൊടേണ്ടതാണ്. വിമാനം നിലത്ത് തൊട്ടതാവട്ടെ ഏഴായിരം അടി കഴിഞ്ഞും! വെറും ആയിരത്തഞ്ഞൂറോളം അടി മാത്രമേ ഓടാന്‍ കിട്ടിയുള്ളൂ. ഇതൊട്ടം ഒരു സുരക്ഷിത ലാന്റിങ്ങിന് പര്യാപ്തമല്ല. പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് ഇത്രയും ഗുരുതരമായ ഒരു വീഴ്ച അറിഞ്ഞുകൊണ്ട് സംഭവിക്കാനിടയില്ല. 

പിന്നെ എന്തായിരിക്കും കാരണം? വിമാനം നിലം തൊടേണ്ട സമയത്ത് തൊട്ടില്ല എന്നത് വിമാനം എത്ര ഉയരത്തിലാണ് ഉള്ളത് എന്ന് പൈലറ്റിനെ വിവരമറിയിക്കുന്ന സംവിധാനം ശരിയായ വിവരമല്ല നല്‍കിയത് എന്ന ഊഹത്തിലേക്കാണ് നയിക്കുന്നത്. വിമാനത്തിന്റെ ഗതിയും ഉയരവും ദിശയും വേഗതയും അടക്കമുള്ള വിവരങ്ങള്‍ പൈലറ്റിനെ അറിയിക്കുന്ന ഫ്ലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കുന്ന എന്തോ ഒന്ന് ലാന്റിങ്ങ് സമയത്ത് സംഭവിച്ചു എന്നതിലേക്കാണിതില്‍ വിരല്‍ ചൂണ്ടുന്നത്. ചൂണ്ടപ്പെടുന്നതാവട്ടെ, രംഗബോധമില്ലാത്ത, തനി വങ്കത്തം കൈമുതലുള്ള, ജാഡ കാണിക്കാന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുന്ന, പടു വിഡ്ഢിയായ, ഏതോ തോന്ന്യാസി മലയാളിയുടെ കൈയ്യിലേക്കും - അവന്റെ ആ കയ്യിലാവട്ടെ, സ്വിച്ചോണ്‍ ചെയ്യപ്പെട്ട് സിഗ്നല്‍ തപ്പുന്ന ഒരു മൊബൈലും!!! വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മൊബൈല്‍ എന്ന കുന്ത്രാണ്ടം ഓഫാക്കാന്‍ വിമാനം കയറിയതുമുതല്‍ അഭ്യര്‍ത്ഥിക്കുന്ന വിമന ജീവനക്കാരെ അവഗണിച്ച് തന്റേയും കൂടെയുള്ളവരുടേയും ജീവന്‍ കാറ്റില്‍ പറത്താന്‍ തയ്യാറായ ഏതോ ഒരു യാത്രക്കാരന്‍ പറ്റിച്ച ഈ പറഞ്ഞ പണിയാവാം നൂറ്റമ്പതില്‍ ചില്ല്വാനം ആള്‍ക്കാരുടെ ജീവനെടുത്തത്! 

അതിനാല്‍ പ്രിയമുള്ള സഹയാത്രികരേ, ആരെങ്കിലും വിമാനത്തിനകത്ത് വെച്ച് മൊബൈല്‍ ഓണാക്കിക്കണ്ടാല്‍ ഒന്നവരെ താക്കീത് ചെയ്യാന്‍ ശ്രമിക്കുക. ഓര്‍മ്മിക്കുക - നിങ്ങളെ കാത്ത് വീട്ടിലും എയര്‍പോര്‍ട്ടിലും വേണ്ടപ്പെട്ടവര്‍ പ്രതീക്ഷയോടെ ഇരിക്കുന്നുണ്ട്. അവരുമായി 
സന്തോഷത്തില്‍ കൂടിച്ചേരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വൃദ്ധ സദനം

ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു…"മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"


അയാള്‍ മിണ്ടിയില്ല …

അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"


അയാള്‍ മിണ്ടിയില്ല..

"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.." 
"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."

"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….


കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…


"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."


"മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."

അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…

ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..


സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..


"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"


അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..


"മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ,  എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"


അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:


"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"


"ഇല്ല…' അയാള്‍ പറഞ്ഞു..


"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."


അയാളുടെ തൊണ്ട ഇടറി..


"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."


കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു..അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍.. 


"ഉമ്മാ .."


"എന്താ മോനെ .. "


"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .." 


"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"


"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."


"പൊട്ടിച്ചോ നീ…"



"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …


"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"



അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..



"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"



"മോനെ.." ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..


"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."



നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..



അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു.....".........വൃ..ദ്ധ സ..ദ..നം..."




ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....



അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..



ആ സ്ത്രീ അവന്റെ കൈ പിടിച്ചു….



അയാള്‍ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി …



"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."


"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു…


തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..


"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..



അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …



"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."



അയാള്‍ വാതില്‍ അടച്ചു..



"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"




അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …




അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…



അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..



"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."

അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു....

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍
വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍
വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം
വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു
എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍
തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട്
നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍
അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി
വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട്
ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍
പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ
ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും
അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു
കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ
പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത
മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു
നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ
കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍
വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ
മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം.
ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി
ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌.
എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു
കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും
വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക്
മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം
നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം
കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ
കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ
നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍
സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും
കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍
പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ
ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും
ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍
പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി
നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത്
ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു
പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു.......
പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍
എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ
ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ
എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ
വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത്
കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്
ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും
സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക്
അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ
പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ
ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം
പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ
എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി
പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍
മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും
തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന
സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും
ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി
നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍
നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം
മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു.
അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത
ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്.
ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം
മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ
പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍
ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി
അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും
വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം
മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും
അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി
വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍
ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.

വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം.

വായ്പൂര് കളരി  ശ്രീ മഹാദേവ ക്ഷേത്രം 

കോട്ടയം ജില്ലയിലെ (കേരളംഇന്ത്യചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ തിരുവെങ്കിടപുരം  ക്ഷേത്രത്തിനു തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി വായ്പൂര് കളരി  ശ്രീ മഹാശിവപാർവതി ക്ഷേത്രം. 


തെക്കുംകൂർ രാജാക്കന്മാരെ ആയോധന വിദ്യ അഭ്യസിപ്പിച്ച  വായ്പൂര് കൈമളുടെ കളരി ആസ്ഥനാതാണ് ഈ  ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീ അദ്ധ്യാത്മരത്നം പി കെ  ദിവാകരകൈമളുടെ   കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.



ഉപദേവി ദേവന്മാർ 


  1. ശ്രീ ഭദ്ര [പാർവതി ദേവി ]
  2. ഗണപതി
  3. ശാസ്താവ്
  4. ശ്രീച്ചക്ക്രം 
  5. ഗന്ധർവൻ 
  6. യക്ഷി 
  7. രക്ഷസ് 
  8. യോഗീശ്വരൻ 

ക്ഷേത്ര തന്ത്രികൾ 

വായ്പൂര് കളരി  ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ താന്ത്രിക സ്ഥാനം വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിനു  വടക്കു  കിഴക്ക് ഭാഗത്തായി സ്ഥിതിചെയുന്ന ചീരയ്കാട്ടു മനയിൽ  ഉള്ള നമ്പൂതിരിമാർക്ക് ആണ്. അവിടുത്തെ വാമനൻ നമ്പൂതിരി ആണ് മകര മാസത്തിലെ ഉത്രിട്ടാതി  നാളിൽ  ക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്. 

ക്ഷേത്ര പൂജകൾ 
  • ദിവസേന രാവിലെയും  വൈകിട്ടും പുറം വിളക്ക്.  
  • പൌർണമി പ്രദോഷം  നട തുറക്കലും തുടര്ന്നുള്ള പൂജകളും. 

വിശേഷ ദിവസ പൂജകൾ 

പ്രദോഷം  [പൌർണമി ] പൂജകൾ 
ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നു . ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നു. ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നാണ് വിശ്വാസം. ഈ ദിവസം (ത്രയോദശി ദിവസം ചിലപ്പോൾ ദ്വാദശി നാളിലും) രാവിലെ  മുതൽ രാത്രി വരെ പൂജകൾ നടത്താറുണ്ട്. രാവിലെ നിര്മാല്യം, അഭിഷേകം,നിവേദ്യം, ഗണപതി ഹോമം, ഉഷഃപൂജ യോട് കൂടി നട അടയ്ക്കുന്നു. തുടർന്ന് വൈകിട്ട് നട തുറന്നു വിളക്ക്,  അതിനുശേഷം പ്രധാന അഭിഷേകം ദീപാരാധനക്കു മുൻപായി നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഈ സമയം പ്രധാന വഴിപാടുകൾ ആയ  ചുറ്റുവിളക്ക് , 9 തട്ടോടു കൂടിയ കരിങ്കല്ല് വിളക്കുകൾ തെളിയിക്കൽ. തുടർന്ന് ദീപാരാധന. അതിനു ശേഷം ശ്രീ ഭദ്രാ പാർവതി  ദേവി പ്രീതിക്ക് തിടപള്ളിയിൽ മഹാ ഭഗവതി സേവ അർച്ചന നടക്കുന്നതാണ്. 

പ്രതിഷ്ഠദിനമഹോത്സവം
മകര മാസത്തിലെ ഉത്രിട്ടാതി  നാളിൽ  [ജനുവരി - ഫെബ്രുവരി ]ആണ്  വായ്പൂര് കളരി  ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമഹോത്സവം

പ്രതിഷ്ഠദിനമഹോത്സവ പൂജകള്‍ 

രാവിലെ 

* 6.00- നു നട തുറപ്പ് 
* മഹാ ഗണപതിഹോമം 
* ഉഷ:പൂജ 
* വളരെയേറെ പ്രാധാന്യമുള്ള കലശം എഴുന്നള്ളിപ്പും അഭിഷേകം 
* വിശേഷാല്‍ പൂജ 

* വിശേഷാല്‍ യോഗീശ്വരൻ, നഗത്താൻ മാർക്കുള്ള  പൂജകൽ. 
* പ്രധാന പ്രസാദം ആയ അരവണ  പായസം, പാൽപായസം, പടചോര് നേദികൾ

വൈകിട്ട് 
*  വലിയ വിളക്ക്  തെളിയിക്കൽ [പുറം വിളക്ക് , ചുറ്റു വിളക്കുകൾ,
 കല്ലുവിളക്ക് ]

* വിശേഷാൽ മഹാ  ദീപാരാധന 
* വെടികെട്ട്  
* അത്താഴ പൂജ 
* പ്രധാന പ്രസാദം ആയ കടും പായസം , ഉണ്ണിയപ്പം നേദികൾ
* മഹാ ഭഗവത് സേവ 
* നട അടപ്പ്

അന്നേ ദിവസം വൈകിട്ട് ഭക്തിഗാനസുധ , സംഗീത സദസ്സ് ,തിരുവാതിര എനിവയും നടത്താറുള്ളത് ആണ്. 


 ശിവരാത്രി ദിന പൂജകൾ 
കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്ത) ചതുർദ്ദശിയും ഉത്രാടംതിരുവോണംഅവിട്ടം എന്നീ നക്ഷത്രങ്ങളിലേതേങ്കിലുമൊന്നും ചേർന്നുവരുന്ന ദിവസമാണ് 'മഹാശിവരാത്രി' ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ രാത്രയിൽ  അഷ്ടാഭിഷേകം നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, തൈര്, നെയ്യ്, തേൻ, എണ്ണ, കരിമ്പിൻ നീര്, കളഭം തുടങ്ങിയവ ഉപയോഗിക്കുന്നു.


രുക്മിണി സ്വയംവര  ഘോഷയാത്ര 
വർഷത്തിൽ രണ്ടു തവണ അടുത്തുള്ള വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം , തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം ക്ഷേത്രങ്ങളിൽ നിന്നും ഭാഗവത സപ്താഹത്തോട്‌ അനുബന്ധിച്ച് രുക്മിണി സ്വയംവര  ഘോഷയാത്ര വായ്പൂര് കളരി  ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ നടക്കൽ നിന്നാണ് പുറപെടുന്നത്. 

വായ്പൂര് കൈമളുടെ കളരിയിലെ പ്രധാന ദേവത മോർക്കുളങ്ങര ശ്രീ പൊർകലി ഭഗവതിയാണ്.  വായ്പൂര് കൈമളുടെ തറവാട്ടിലെ അറയ്ക്കകത്ത് ഇന്നും മോര്കുളങ്ങര ശ്രീ ഭദ്രകാളി ദേവിയുടെ ആവാസവും വരത്ത് പോക്കും ഉണ്ടെന്നു  വിശ്വസിച്ചു  പോരുന്നു. എല്ലാ കൊല്ലവും മീന മാസത്തിലെ ഭരണി നാളിൽ മോർക്കുളങ്ങര ഭഗവതി തിരുവായുധം എഴുന്നെള്ളിച്ച് വായ്പൂര് തറവാട്ടിലെ അറയ്ക്കകത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നു.

വിടപറയാതെ പിരിഞ്ഞ സുഹൃത്ത്‌

ഓര്‍മ്മയുടെ വസന്തകാലത്ത് നമ്മോടൊപ്പം ചിരിച്ചും, കളിച്ചും, സന്തോഷിച്ചും കൂട്ടായിരുന്ന നമ്മുട പ്രിയസുഹൃത്ത് ഹരി [Harikumar Ramankari]...



ഇരുളുന്ന മണ്‍കുടിലില്‍ നമ്മെ തനിച്ചാക്കി ഗന്ധര്‍വ ലോകത്തേക്ക് പറയാതെ യാത്ര പറഞ്ഞു പോയിട്ട് ഇന്നേക്ക് ഒന്നാം വര്‍ഷം പിന്നീടുകയാണ്.....

മനസ്സില്‍ ഒരായിരം ദുഃഖ സ്മ്രിതികളോട് കൂടി..

ഹരിയുടെ ഓര്‍മ്മ ചിത്രത്തിനുമുന്‍പില്‍ ... എന്റെ ഒരു പിടി സ്നേഹ പുഷ്പങ്ങള്‍.....

പ്രണയം


പ്രണയം
പ്രണയിക്കാന്‍ ഞാന്‍ മറന്നുപോയി ..
എന്റെ പ്രണയം
ഞാന്‍  തിരിച്ചറിഞ്ഞപ്പോഴേക്കും ..
എന്റെ പ്രണയം എന്നില്‍ നിന്ന് അകനിരുന്നു..
ഇന്നെനിക്കറിയാം..
പ്രനയിക്കുനതിലും സുഖം
പ്രനയിക്കപെടുന്നതാണ്..



സ്നേഹം

സ്നേഹിച്ച മനസുകള്‍ തമ്മില്‍ പിരിയുമ്പോള്‍ അടര്‍ന്നു വീഴുന്ന മിഴിനീര്‍ തുള്ളികള്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രമായിരിക്കും  "ഒരിക്കലും മറക്കാനായി ആരെയും സ്നേഹികരുത് "

ആമുഖ കുറിപ്പ്

എന്തിനാണെന്ന് അറിയില്ല ഇരിക്കട്ടെ  എന്റെയും ഒരു എഴുതുകുത്തുകള്‍.... പക്ഷെ ഇപ്പോള്‍ സമയം ഇല്ല! എഴുതും ഞാന്‍ ഒരിക്കല്‍ എന്നൊന്നും പറയുന്നില്ല എനിക്ക് എപ്പോള്‍ തോന്നുന്നോ അപ്പോളെല്ലാം ഞാന്‍ കുറിച്ചിടും.

Rakesh Kumar's Facebook Notes

VRK Buzz.com

ആമുഖ കുറിപ്പ്

എന്തിനാണെന്ന് അറിയില്ല ഇരിക്കട്ടെ എന്റെയും ഒരു എഴുതുകുത്തുകള്‍.... പക്ഷെ ഇപ്പോള്‍ സമയം ഇല്ല! എഴുതും ഞാന്‍ ഒരിക്കല്‍ എന്നൊന്നും പറയുന്നില്ല എനിക്ക് എപ്പോള്‍ തോന്നുന്നോ അപ്പോളെല്ലാം ഞാന്‍ കുറിച്ചിടും.

എന്‍റെ സുഹൃത്തുക്കള്‍

ഇതുവഴിവന്നവര്‍